ഫൂഷോ: പിവി സിന്ധു ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. സിന്ധുവിനെ തോല്‍പ്പിച്ചത് ചൈനയുടെ എട്ടാം സീഡ് താരം ഹെ ബിങ്ജിയാവോയാണ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബിങ്ജിയാവോയുടെ ജയം. സ്കോര്‍: 21-17, 17-21, 21-15 എന്നാങ്ങനെയാണ്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ലോകചാമ്പ്യന് ഒക്കുഹാരെയാണ് ബിങ്ജിയാവോ നേരിടുക.
സിന്ധു കളിച്ചത് എതിരാളിക്കെതിരായ ആക്രമച്ചായിരുന്നു. എന്നാല്‍, മല്‍സരത്തിന് മേല്‍ മികച്ച നിയന്ത്രണമുണ്ടായിരുന്ന ബിങ്ജിയാവോ കളിയും സെമിയിലേക്കുള്ള ബെര്‍ത്തും സ്വന്തമാക്കുകയായിരുന്നു.
സിന്ധുവിന്റെ ശ്രമം ചൈനീസ് ഓപ്പണ്‍ സ്വന്തമാക്കി ഈ സീസണിലെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനായിരുന്നു. എന്നാല്‍ പിവി സിന്ധു കൂടി പുറത്തായതോടെ ടൂര്ണമന്റെിലെ ഇന്ത്യന്‍ പ്രതീക്ഷ കിഡംബി ശ്രീകാന്തിലേക്ക് മാത്രമായി ചുരുങ്ങി.