വിജയ് ചിത്രം ‘സര്‍ക്കാര്‍’ റിലീസ് ചെയ്ത് രണ്ടാം ദിവസം 100 കോടി നേടിയതായി റിപ്പോര്‍ട്ട്. വിജയ്യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ സംവിധായകനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ബാഹുബലി 2വിന്റെ തമിഴ്നാട്ടിലെ ആദ്യ ദിന കളക്ഷന്‍ സര്‍ക്കാര്‍ തകര്‍ത്തുവെന്നാണ്. ഏറ്റവും കൂടുതല്‍ പണം നേടുന്ന തമിഴ് ചിത്രമെന്ന നേട്ടം സര്‍ക്കറിന് സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എആര്‍ മുരകദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍.