കെയ്റോ: ഈജിപ്തിലെ ഇന്റര്‍നാഷണല്‍ യൂത്ത് മീറ്റില്‍ അനാച്ഛാദനം ചെയ്ത ഫുട്ബോള്‍ താരം മുഹമ്മദ് സലായുടെ പ്രതിമയ്ക്ക് സലായുമായി സാദൃശ്യമില്ലെന്ന് ആരാധകര്‍ രംഗത്ത്. ലിവര്‍പൂള്‍ മുന്നേറ്റനിരയുടെ കുന്തമുനയായ സലായുടെ പ്രതിമ തിങ്കളാഴ്ചയാണ് അനച്ഛാദനം ചെയ്തത്.
ഗോള്‍ ആഘോഷിക്കുന്ന സലായെയാണ് പ്രതിമ ആവിഷ്കരിച്ചിരിക്കുന്നത്. ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിക്കെകളും അനുപാതരഹിതമായ വലിയ തലയുമാണ് മായ് അബ്ദുള്ള നിര്‍മ്മിച്ച പ്രതിമയുടേത്. തന്റെ പ്രശസ്തമായ ചുരുള മുടിയോടു കൂടി സലാ, ചെടിച്ചെട്ടി എന്ന് തോന്നിക്കുന്ന ഒരു നിര്‍മ്മിതിയിലാണ് നില്‍ക്കുന്നത്.
Why does the statue of @MoSalah look more like #ArtGarfunkel? pic.twitter.com/wFd7dNulrC
— Америко (Américo) (@Americo_Martinx) November 5, 2018
സലായുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത പ്രതിമയ്ക്ക് 70 കളിലെ ഗായകന് ലിയോ സായറുമായും ആര്‍ട്ട് ഗാര്ഫുങ്കലുമായാണ് കൂടുതല്‍ സാമ്യം എന്ന് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.