മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് വന്‍ നഷ്ടം. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ 1048 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2483 കോടി രൂപ ലാഭം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വന്‍നഷ്ടം ഉണ്ടായിരിക്കുന്നത്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ [ ജെ എല്‍ ആര്] മോഡലിന്റെ വില്പനയില് നേരിട്ട തിരിച്ചടിയാണ് നഷ്ടത്തിന് കാരണമായത്.
കമ്പനിയുടെ മൊത്തം വരുമാനം 3.3 ശതമാനം ഉയര്‍ന്ന് 72,112 കോടി രൂപയിലെത്തി. ജെ എല്‍ ആറിന്റെ വില്പന പത്തു ശതമാനം ഇടിഞ്ഞു. ഓഹരി മാര്‍ക്കറ്റില്‍ ടാറ്റായുടെ ഷെയറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഇതിന്റെ വില 60 ശതമാനം താഴ്ന്നു. സെപ്റ്റംബറില്‍ മാത്രം 17 ശതമാനത്തിന്റെ ഇടിവുണ്ടായി.