ഷിക്കാഗോ: ഇരട്ടകൊലപാതകം ചെയ്ത 63കാരന് അമേരിക്കയില്‍ വൈദ്യുത കസേരയില്‍ വധശിക്ഷ. രണ്ട് പേരെ വെടിവെച്ച കൊലപ്പെടുത്തിയ കേസിലാണ് എഡ്മണ്ട് സകോര്‍സ്കി എന്ന 63 കാരന് വിചിത്ര വധശിക്ഷ നടപ്പിലാക്കിയത്. മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് സകോര്‍സ്കിയ്ക്ക് എതിരെയുള്ള കേസ്. 1983ല്‍ ആണ് കേസിനാസ്പദമായ സംഭവം.
രണ്ട് ആഴ്ചയ്ക്ക് ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 35 വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോര്‍സ്കി. യുഎസ് സുപ്രീംകോടതി അപ്പീല്‍ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നിലവില്‍ അമേരിക്കയില്‍ ഒന്‍പത് സംസ്ഥാനങ്ങള്‍ മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുത കസേര ഉപയോഗിക്കുന്നത്.
ടെന്നസിയില്‍ രണ്ടുതരം വധശിക്ഷാ രീതികളാണ് നടപ്പാക്കി വന്നിട്ടുള്ളത്. മരുന്ന് കുത്തിവെച്ചുള്ള മരണമോ, അതല്ലെങ്കില്‍ വൈദ്യുത കസേരയില്‍ ഇരുന്നുള്ള മരണമോ തെരഞ്ഞെടുക്കാം. ഇഞ്ചക്ഷന് വെച്ചു കൊല്ലുന്ന രീതിയാണ് സാധാരണം. എന്നാല്‍ സകോര്‍സ്കി തന്നെ കൊല്ലാന്‍ വിവാദമായ സഡാക്റ്റീവ് മിഡസോളന് എന്ന മരുന്ന് തന്നെ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഇത് നിരാകരിച്ചതോടെ വൈദ്യുത കസേരയില്‍ ഇരുന്നുള്ള മരണം സകോര്‍സ്കി തെരഞ്ഞെടുക്കുകയായിരുന്നു.