മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗംമായിരിക്കുകയാണ്.
കൊച്ചു കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ക്കിടയിലും ഇപ്പോള്‍ സംസാര വിഷയമാണ് ഒടിയന്. മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യത ആണ് റിലീസിന് മാസങ്ങള്‍ക്ക് മുന്നേ ഒടിയന് കൈവരിച്ചിരിക്കുന്നത്.
ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രെയിലര്വെറും 20 ദിവസം കൊണ്ട് 6.5 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് കടന്നിരിക്കുകയാണ്. ഇത് മലയാള സിനിമ ഇതുവരെ കാണാത്ത ഒരു റെക്കോര്‍ഡ് ആണ്. മോഹന്‍ലാലിന്റെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളും,കിടിലന്‍ ആക്ഷന്‍സും അടങ്ങിയ ട്രെയ്ലര് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കണ്ടുവരുന്ന കാഴ്ച ആണ് നമ്മള് കാണുന്നത്.
പരസ്യരംഗങ്ങളില്‍ തന്റെ പ്രാഗല്ഭ്യം തെളിയിച്ച വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭം ആണ് ഒടിയന്. റിലീസിന് മുന്നേ തന്നെ അദ്ദേഹം അവകാശപ്പെട്ട മാസ് ആക്ഷന്‍ രംഗങ്ങളും, തീപ്പൊരി ഡയലോഗുകളും ട്രെയിലറില്‍ നിന്നും തന്നെ കണ്ട ആഹ്ലാദത്തില്‍ ആണ് മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല ഇത്രയും മികച്ച ഒരു ട്രെയ്ലര് മലയാള സിനിമയില്‍ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന അഭിപ്രായമാണ് ഒടിയന് ട്രെയിലര്‍ കണ്ട ഓരോ ആരാധകരും സിനിമ പ്രേമികളും വിളിച്ചു പറയുന്നത്.
മോഹന്‍ലാലിന്റെ യൗവന കാലം ചിത്രീകരിക്കുന്നതിനുള്ള മേക്കോവറിലൂടെ ശ്രദ്ധേയമായ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ നീണ്ടു പോയിരുന്നു. ചിത്രത്തില്‍ പ്രകാശ് രാജ് , മഞ്ജു വാര്യര്‍, നരെയ്ന് എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയന് നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.ചിത്രം ഡിസംബര്‍ 14ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളില്‍ എത്തും.