കൊക്കില്‍ ഒതുങ്ങാത്ത ഓഫറുകള്‍ പ്രഖ്യാപിച്ച ഇ-കൊമേഴ്സ് ഭീമന് ഫ്ലിപ്കാര്‍ട്ടിന് കോടികള്‍ നഷ്ടം. ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ വെല്ലാനായിരുന്നു ഫ്ലിപ്കാര്‍ട്ട് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചത്.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്ലിപ്കാര്‍ട്ടിന് 3200 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഫ്ലിപ്കാര്‍ട്ട് ഇന്ത്യ എന്ന കമ്പനിക്കും കൂടിയുള്ള നഷ്ടമാണിത്. ഫ്ലിപ്കാര്‍ട്ട് ഇന്ത്യക്ക് 2000 കോടിയില്‍ അധികവും ഫ്ലിപ്കാര്‍ട്ട് ഇന്റെര്‍നെറ്റിന് 1100 കോടിയുടെ നഷ്ടവുമാണ് നേരിട്ടത്. ഫ്ലിപ്കാര്‍ട്ട് ഇന്ത്യക്ക് തൊട്ട് മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 70 ശതമാനം നഷ്ടവും ഫ്ലിപ്കാര്‍ട്ട് ഇന്റെര്‍നെറ്റിന് 30 ശതമാനം നഷ്ടവുമാണ് രേഖപ്പെടുത്തിയത്.
2016ല്‍ 545 കോടിയായിരുന്നു നഷ്ടമെങ്കില്‍ 2017ല്‍ ഇത് 244 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം നഷ്ടം കുത്തനെ ഉയര്‍ന്നു. ആമസേണുമായുള്ള കിടമത്സരമാണ് ഫ്ലിപ്കാര്‍ട്ടിന് വിനയായത്. ആഗോള ഭീമന് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലാണ് നിലവില്‍ ഫ്ലിപ്കാര്‍ട്ട്.