വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും താരം ഇടം നേടിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ ഇപ്പോള്‍ വ്യാഴാഴ്ച്ച നടന്ന മുംബൈ ചലച്ചിത്രമേളയുടെ റെഡ് കാര്പ്പെറ്റിലും ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയനായിരിക്കുകയാണ്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ദുല്‍ഖറിനെ സ്വീകരിച്ചത്.
മുംബൈ മാമി ഫിലിം ഫെസ്റ്റിവല്‍ ബോളിവുഡിന്റെ നേരിട്ടുള്ള ഇടപെടലുകളും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് ഫെസ്റ്റിവല്‍. മേളയിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍ രാഹുല്‍ റിജി നായര്‍, വിനു കോലിച്ചല്, ഉണ്ണികൃഷ്ണന് ആവള എന്നിവരാണ്. രാഹുല്‍ റിജി നായരുടെ ഒറ്റമുറിവെളിച്ചം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മത്സര വിഭാഗമായ ഇന്ത്യാ ഗോള്‍ഡിലേക്കാണ്.
ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം അഭിഷേക് ശര്‍മയുടെ സംവിധാനത്തില്‍ സോനം കപൂര്‍ നായികയാവുന്ന സോയാ ഫാക്ടറാണ്. അനുജ ചൗഹന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.