സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹപ്രകടനം പലപ്പോഴും മറ്റുള്ളവരില്‍ അസൂയ ചെലുത്താറുണ്ട്. അത്രമേല്‍ ആണ് ആ ബന്ധത്തിന്റെ ആഴം. പെന്നു പെങ്ങളുടെ കണ്ണ് കലങ്ങിയാല്‍ ചങ്ക് തകരുന്ന ആങ്ങളമാര് അനവധിയുണ്ട്. അവയിലെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. കളിക്കുന്നതിനിടെ ബോള്‍ മുഖത്ത് വന്നടിച്ച് കരയുന്ന പെങ്ങളെ ആശ്വസിപ്പിച്ച് ചുംബനം നല്കി ആശ്വസിക്കുന്ന സഹോദരന്റെ സ്നേഹപ്രകടനമാണ് വൈറലാകുന്നത്.
ബോള്‍ ബാസ്ക്കറ്റില് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പെങ്ങളുടെ മുഖത്ത് ബോള്‍ വന്നടിക്കുന്നത്. കുട്ടി കരയാന്‍ തുടങ്ങിയതോടെ സഹോദരന് വന്ന് ആശ്വസിപ്പിക്കുകയാിയരുന്നു. മക്കളുടെ സ്നേഹപ്രകടനം കുട്ടികളുടെ അമ്മയായ സാരഹന്ന മോറയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. അനുജത്തി ബോള്‍ ബാസ്ക്കറ്റില് ഇടാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. കുട്ടിയുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ജ്യേഷ്ഠന് അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ അനുജത്തിക്ക് ബോള്‍ ബാസ്ക്കറ്റില് വീഴ്ത്താന്‍ സാധിക്കാതെ വരികയും ബോള്‍ വന്ന് മുഖത്തടിക്കുകയും ശേഷം അവള് കരയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് അനുജത്തിയെ ആശ്വസിപ്പിക്കുകയും ബോള്‍ ബ്സ്ക്കറ്റില് ഇടാന്‍ സഹായിക്കുകയും ചെയ്യുന്ന ജ്യേഷ്ഠനെയും വീഡിയോയില്‍ കാണാം. എന്തായാലും സഹോദരങ്ങളുടെ സ്നേഹ വീഡിയോ നിറഞ്ഞ മനസോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.