പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി ഉത്തരവിന് ശേഷം ആദ്യമായി ശബരിമല നട നാളെ തുറക്കും. ശബരിമലയില്‍ നാളെ മുതല്‍ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനത്തിനായി എത്താമെങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ട് ഒരു സംഘം ഭക്തരും ഹൈന്ദവ സമുദായ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ പ്രവേശന വിഷയത്തില്‍ നാളെ പ്രതിരോധമതില്‍ ഒരുക്കാനായി എരുമേലി, നിലയ്ക്കല്‍ തുടങ്ങി ഇതേ തുടര്‍ന്ന് പമ്പയിലേക്കുള്ള വിവിധ ഇടങ്ങളില്‍ ഭക്തജന സംഘടനകള്‍ എത്തുന്നുണ്ട് .
ഇതേ തുടര്‍ന്ന് എല്ലാവിധ സജ്ജീകരണങ്ങളോടെ പോലീസ് സന്നിധാനത്ത് എത്തുന്നത്. കൂടുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുകയാണെങ്കില്‍ വനിത പോലീസുകാരെ സന്നിധാനത്തിന് മുന്നിലേക്ക് വിന്യസിപ്പിക്കാന്‍ തീരുമാനം ഉണ്ടാകേണ്ടി വരും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രധിഷേധങ്ങള്‍ ഉണ്ടായാല്‍ പോലീസ് പ്രത്യേക നടപടി സ്വീകരികുന്നതാണ് .
ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പോലീസ് തടയും. പമ്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പോലീസ് പ്രത്യേക സുരക്ഷ മേഖലയില്‍ പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കരുതലോടെ സാഹചര്യം നേരിടാനാണ് ദേവസ്വം ബോര്‍ഡിനും പോലീസിനും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.