പാലക്കാട്: കഴിഞ്ഞ വേനല്‍ക്കാല വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശം സംഭവിച്ച പാലക്കാട്ടെ കര്‍ഷകര്‍ക്കുളള ഇന്‍ഷുറന്‍സ് തുക ഇനിയും കിട്ടിയിട്ടില്ലെന്ന് ആക്ഷേപം. ചിറ്റൂര്‍ മേഖലയിലെ 164 കര്‍ഷകര്‍ക്കാണ് സഹകരണ ബാങ്കിലെ സാങ്കേതിക പിഴവ് കാരണം ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമായത്. ഇതിനെ തുടര്‍ന്ന് ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കര്‍ഷകര്‍.
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വേനലില്‍ നെല്‍കൃഷി പൂര്‍ണമായി നശിച്ച പാലക്കാട്ടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരവും ഇല്ലാതായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാര്‍ഷക വിള നശിച്ചാല്‍ ഹെക്ടറൊന്നിന് പരമാവധി 40000 രൂപവരെ കിട്ടുന്ന പദ്ധതിയാണ് കാലാവസ്ഥവ്യതിയാന ഇന്‍ഷുറന്‍സ്.
പ്രീമിയം ഇനത്തില്‍ കര്ഷകന് അടക്കേണ്ടത് 1000 രൂപ. ബാക്കി തുക കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കും. ഇതുപ്രകാരം തത്തമംഗലം സഹകരണ ബാങ്കില്‍ പ്രീമിയം തുക ഒടുക്കിയ കര്‍ഷകര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക നിഷേധിക്കപ്പെട്ടത്. വായ്പയെടുത്ത് കൃഷിയിറക്കിവര്‍ക്ക് വിളവുമില്ല അര്‍ഹതപ്പെട്ട നഷ്ടപരിഹാരവുമില്ലെന്ന സ്ഥിതി. പ്രീമിയം തുക ജില്ല സഹകരണ ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഇവര്‍ക്ക് കിട്ടിയ വിശദീകരണം. ബാങ്ക് ജീവനക്കാരുടെ പിടിപ്പുകേടെന്നാണ് കര്‍ഷകരുടെ ആരോപണം.
പ്രാഥമിക സഹകരണബാങ്ക് പ്രീമിയം തുകയൊടുക്കാന്‍ വരുത്തിയ വീഴ്ചയാണ് കാരണമന്ന് പാലക്കാട് ജില്ലാ സഹകരണബാങ്ക് വ്യക്തമാക്കുന്നു. ജില്ലാ ബാങ്കിന് വീഴ്ച സംവിച്ചിട്ടില്ല. നഷ്ടപരിഹാരം കിട്ടാത്ത ചില കര്‍ഷകര്‍ ബാങ്കിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി വിധി അനുസരിച്ച് തുടര്‍ തീരുമാനമെന്നും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.