തിരുവനന്തപുരം:രക്തഘടകം ദാനം ചെയ്യുന്നവര്‍ക്ക് അവധി നല്കാന് ഉത്തരവ്. രക്തഘടകങ്ങള്‍ (അരുണ രക്താണുക്കള്‍, പ്ലാസ്മ, പ്ലേറ്റ്ലെറ്റ്സ്) ദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇനി ഒരു കലണ്ടര്‍വര്‍ഷം നാലുദിവസത്തെ ആകസ്മിക അവധി ലഭിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഈ ആനുകൂല്യം അതേ മാതൃകയില്‍ സംസ്ഥാനത്തും നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സര്‍വീസ് ചട്ടം ഭേദഗതിചെയ്ത് പ്രത്യേക ഉത്തരവിറക്കും.
രക്തം ദാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരു കലണ്ടര്‍വര്‍ഷം നാല് ആകസ്മിക അവധി നല്കാന് കേരള സര്‍വീസ് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്.രക്തഘടകങ്ങള്‍ നല്കുന്നവര്ക്കുകൂടി ഇനി ഇത് ബാധകമാകും.