ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുമതിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇരുവരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല.
ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളില് അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാ രാധന ഹിന്ദുമതത്തില്‍ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എന്‍എസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.