തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്നോടെ ലുബാന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ലക്ഷദ്വീപിന് സമീപത്തെ ന്യൂനമര്‍ദ്ദ മേഖല തീരത്തുനിന്ന് 1100 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത് എന്നതിനാല്‍ കേരളത്തിനു ഭീഷണിയില്ല.
എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതിന്റെ ഭാഗമായി തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമര്‍ദ്ദം അകലേക്കു നീങ്ങിയതോടെ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് പിന്‍വലിച്ചു. എന്നാല്‍, മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മലയോരമേഖലയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യംകൂടി പരിഗണിച്ച് പിന്‍വലിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്കി.