കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ കൂട്ടപിരിച്ചു വിടല്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ശശീന്ദ്രന്. പത്തും പന്ത്രണ്ടും വര്‍ഷമായി ജോലിക്ക് വരാത്തവരുടെയും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടേയും പേര് നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ദീര്‍ഘകാലമായി വിദേശത്തുള്‍പ്പെടെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടെ പേരുകള്‍ കെഎസ്ആര്‍ടിസിയുടെ പട്ടികയില്‍ ഉണ്ട്.
അവര്‍ രേഖാപ്രകാരം കെഎസ്ആര്‍ടിസിയിലെ ജീവനക്കാരാണ്, എന്നാല്‍ കുറെ വര്‍ഷങ്ങളായി കെഎസആര്‍ടിസിയില്‍ ജോലി ചെയ്തിട്ടുമില്ല. ഇക്കാരണത്താല്‍ ആയിരത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതില്‍ കുറേപ്പേര് തിരിച്ച് ജോലിയില്‍ കയറി. ഇവിടെ ജോലി ചെയ്യാന്‍ താല്ര്യമില്ലാത്തവരുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് -മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരം നടത്താനുള്ള സ്വകാര്യ ബസുടമകളുടെ തീരുമാനം അനുചിതമാണ്. ആറ് മാസം മുമ്പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം ബസ് ഉടമകള്‍ പുനപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.