ലുധിയാന: തട്ടുകടയില്‍ നടത്തിയ ഇന്‍കം ടാക്സ് റെയ്ഡില്‍ പിടിച്ചെടുത്തത് 67 ലക്ഷം രൂപ. ലുധിയാനയിലാണ് സംഭവം. വെള്ളിയാഴ്ച പന്നാസിങ് പക്കോഡാവാല എന്ന തട്ടുകടയില്‍ നടത്തിയ റെയ്ഡിലാണ് ഇന്‍കം ടാക്സ് അധികൃതര്‍ ഞെട്ടിക്കുന്ന തുക പിടികൂടിയത്.
ഇതോടെയാണ് ദേവ് രാജ് എന്ന തട്ടുകടക്കാരന്റെ ദിവസം വരുമാനം പുറത്തറിയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ ഒരു ദിവസം സമ്പാദിക്കുന്നത്. എന്നിട്ടും ടാക്സ് അടക്കാതെ കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇതുവരെ സമ്പാദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.
1952 ല്‍ ഗില്‍ റോഡില്‍ ചെറുതായി തുടങ്ങിയ കട പിന്നീട് വലുതാക്കി. രാഷ്ട്രീയക്കാരും ബിസിനസ്സുകാരും നയതന്ത്രജ്ഞരും പോലീസുകാരും അടക്കമുള്ളവര്‍ ഈ കടയിലെ സ്ഥിരം സന്ദര്‍ശകരായതോടെ കടയുടെ പ്രശസ്തിയും വരുമാനവും വര്‍ധിച്ചു. ടാക്സ് അടക്കാതെ പണം പൂഴ്ത്തി വെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍കം ടാക്സ് അധികൃതര്‍ ഇവിടെയെത്തിയതും പണം പിടിച്ചെടുത്തതും.