കാന്‍ബെറ: സ്ത്രീ സൗഹാര്‍ദ്ദ നടപടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. നികുതി അടക്കേണ്ട ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ നിന്നും സാനിറ്ററി പാഡിനെ ഒഴിവാക്കി. രാജ്യത്തെ സ്ത്രീകള്‍ നിരന്തരമായി നടത്തിവരുന്ന ക്യാംപയിന്റെ ഭാഗമായാണ് സാനിറ്ററി പാഡിന് മുകളില്‍ ചുമത്തി വന്നിരുന്ന നികുതി ഒഴിവാക്കിയത്.
നികുതി ഒഴിവാക്കുക എന്ന ആവശ്യം മുന്നോട്ട് വെച്ച് ഓസ്ട്രേലിയയിലെ സ്ത്രീകള്‍ 18 വര്‍ഷമായി നടത്തി ക്യാംപയിന് നടത്തിവരികയാണ്. നാപ്കിന് മുകളില്‍ ചുമത്തിയിരുന്ന പത്ത് ശതമാനം നികുതിയാണ് ഗവണ്മെന്റ് ഇതോടെ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഒരുപോലെ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു ഇത്. സ്ത്രീകളെല്ലാം സര്‍ക്കാരിനോട് നന്ദിപ്രകടിപ്പിക്കുകയും ചെയ്തു.
അതേസമയം സാനിറ്ററി നാപ്കിന്റെ നികുതി ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ നഷ്ടം സംഭവിക്കും. 30 മില്യന്‍ ഓസ്ട്രേലിയന്‍ ഡോളറാണ് നാപ്കിന് നികുതിയിനത്തില്‍ സര്‍ക്കാര്‍ സംഭരിച്ചിരുന്നത്. പുതിയ നിയമം വന്നതോടെ ഇത് ഇല്ലാതാകും.
2000ത്തിലാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ഓസ്ട്രേലിയയില്‍ നികുതി ഏര്‍പ്പെടുത്തിയത്. അന്നുമുതലേ അവിടുത്തെ സ്ത്രീകള്‍ അതിനെതിരെ ക്യാംപയിന് നടത്തി വരികയായിരുന്നു. സ്ത്രീകളുടെ 18 വര്‍ഷത്തെ പ്രയത്നത്തിനാണ് ഇതോടെ ഫലം കണ്ടത്.