കണ്ണൂര്‍: ഷവര്‍മ്മ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫുഡ് ആന്റ് സേഫ്റ്റി. തുറന്നു വെച്ചതും പൊടിയും പുകയും തട്ടി കച്ചവടം ചെയ്യുന്നതുമായ സ്ഥാപനങ്ങളില്‍ നിന്നും ഷവര്‍മ്മ വാങ്ങി കഴിക്കരുത്.
കഴിക്കുന്ന സ്ഥാപനത്തില്‍ വൃത്തിയും ശുചിത്വവും എഫ്എസ്എസ്എ ലൈസന്സുമുള്ളവയാണെന്നും ഉറപ്പുവരുത്തണമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഷവര്മ്മയ്ക്കൊപ്പം നല്കുന്ന മയോനൈസിന്റെ രുചിയിലും മണത്തിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. ചെറിയ കുട്ടികള്‍ക്ക് രാത്രി ഏഴു മണിക്ക് ശേഷം ഷവര്‍മ്മ കഴിക്കാന്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. പാഴ്സലായി വാങ്ങുകയാണെങ്കില്‍ അവ ഫ്രിഡ്ജില്‍ സൂക്ഷിച്ചു കഴിക്കരുതെന്നും ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പ് നല്കി.