ബംഗളൂരു: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ശിരസറുത്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മാണ്ഡ്യ ജില്ലയിലെ ചിക്ക ഹെബ്ബഗിളുവില് വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
ഇരുപത്തിനാലുകാരനായ പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (25) രക്തമൊലിക്കുന്ന ശിരസുമായി ബെലകവാഡി പോലീസ് സ്റ്റേഷനിലെത്തിയത്. തന്റെ അമ്മയെക്കുറിച്ച് ഗിരീഷ് മോശം പരാമര്‍ശം നടത്തിയതാണ് കൊലയ്ക്ക് കാരണമെന്ന് പശുപതി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തു. തുടര്‍ന്ന് പശുപതിയെ അറസ്റ്റ് ചെയ്തു. അറുത്തെടുത്ത ശിരസുമായി പശുപതി റോഡിലൂടെ നടക്കുന്നത് കണ്ട് പരിഭ്രാന്തരായ പ്രദേശവാസികളും പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.