കോഴിക്കോട്: സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഔദ്യോഗികസൗകര്യങ്ങള്. കേരള ഫയര്‍ സര്‍വീസ് മേധാവിയായി വിരമിച്ച മുന്‍ ഡിജിപി കെഎസ് ജാങ്പാങ്ങിക്കും ഭാര്യയ്ക്കുമാണ് സഞ്ചരിക്കാന്‍ പോലീസ് വാഹനവും താമസത്തിനായി ഉത്തരമേഖല എഡിജിപി യുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള സേഫ് ഹൗസും അനുവദിച്ചത്.
സെപ്തംബര്‍ 23 നാണ് മുന്‍ ഡിജിപി ഭാര്യയുടെ തിമിരശാസ്ത്രക്രിയക്കായ് കോഴിക്കോട് എത്തിയത്. കരിപ്പൂരില്‍ നിന്ന് പോലീസ് വാഹനത്തിലാണ് ഇവരെ സേഫ് ഹൗസിലേക്ക് എത്തിച്ചത്. പിന്നീടുള്ള യാത്രയെല്ലാം പോലീസ് വാഹനത്തില്‍തന്നെ ആയിരുന്നു. കൂടാതെ പോലീസ് ഡ്രൈവറിനെയും സുരക്ഷയ്ക്കായ് രാവും പകലും ഓരോ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെയും ഇവര്‍ക്കായ് അനുവദിച്ചിട്ടുണ്ട്.