തിരൂര്‍: മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തി വീഴ്ത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ക്കാണ് കുത്തേറ്റത്. പ്രതിയായ ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പോലീസ് പിടികൂടി.
പ്രണയാര്‍ഭ്യര്‍ത്ഥന നിരസിക്കുന്നതും കൊലപാതക ശ്രമങ്ങളും കേരളത്തില്‍ വീണ്ടും പതിവു കാഴ്ചയാവുകയാണ്. പ്രണയം ദിവ്യാനുഭൂതിയാണെന്ന് പറയുമ്പോഴും പലപ്പോഴും ക്രൂരതയുടെ മുഖമാണ് പുറത്തു വരുന്നത്. അതിനു തെളിവ് ആവുകയാണ് തിരൂരിലെ ദാരുണ സംഭവം.