കൊച്ചി: ജില്ലയില്‍ അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടണമെന്നു മുന്നറിയിപ്പില്‍ പറയുന്നു.