ജലന്ധര്‍: മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികള്‍. നേരെ കേരള പോലീസിന് ധൈര്യമുണ്ടായിരുന്നെങ്കില്‍ ജലന്ധറില്‍ എത്തിയപ്പോള്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമായിരുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
കേരള പോലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധവുമായെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നതിനാല്‍ പഞ്ചാബ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കേരള പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും.
ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം. നേരത്തെ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജലന്ധറിലെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.