ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യുഎന്‍ഡിപി) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയില്‍ (എച്ച്ഐഡി) ഇന്ത്യയ്ക്ക് 130ാം സ്ഥാനം. 189 രാജ്യങ്ങളാണ് പട്ടികയിലുളളത്.
ദീര്‍ഘവും ആരോഗ്യമുള്ളതുമായി ജീവിതം, പഠനത്തിനുള്ള സാഹചര്യം, ജീവിതനിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്ഐഡി കണക്കാക്കുന്നത്. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ മാനവിക വികസന സൂചിക മൂല്യം ശരാശരിയെക്കാള്‍ (.638) ഉയരത്തിലാണ്. ബംഗ്ലാദേശ് 136, പാകിസ്താന് 150 എന്നീ സ്ഥാനങ്ങള്‍ സ്വന്തമാക്കി.