മുംബൈ: സ്കൂളുകളില്‍ പ്രധാനമന്ത്രിയുടെ സ്കൂള്‍ ദിനങ്ങളെ കുറിച്ചുളള ഹ്രസ്വ ചിത്രം പ്രദര്ശിക്കാനുളള തീരുമാനത്തെ വിമര്‍ശിക്കുമ്പോഴാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപത്തിന്റെ വിവാദ പരാമര്‍ശം.32 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചലോ ജീത്തേ ഹേ എന്ന ഹ്രസ്വചിത്രം അടുത്ത ആഴ്ച പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്.
നിര്‍ബന്ധപൂര്‍വം സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റാണ്. കുട്ടികളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. മോഡിയെ പോലെ നിരക്ഷരനായ ഒരാളെക്കുറിച്ചുള്ള ചിത്രത്തില്‍ നിന്ന് കുട്ടികള്‍ എന്ത് പഠിക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകരോട് സഞ്ജയ് നിരുപം ചോദിച്ചു. പ്രധാനമന്ത്രിയുടെ കൈയില്‍ എത്ര ഡിഗ്രികളുണ്ടെന്ന് കുട്ടികള്‍ക്കോ ജനങ്ങള്‍ക്കോ അറിയില്ലെന്നും നിരുപം പറഞ്ഞു. വിവാദമായ വാക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഓരോ വാക്കുകളും എടുത്ത് എതിര്‍ക്കേണ്ടതില്ലെന്നും ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ദൈവമൊന്നുമല്ലെന്നുമായിരുന്നു സഞ്ജയ് നിരുപത്തിന്റെ മറുപടി.
എന്നാല്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ബിജെപി വക്താവ് ഷൈന എന്‍സി പ്രതികരിച്ചത് ‘മാനസികനില തെറ്റിയ സഞ്ജയ് നിരുപത്തില് നിന്ന് അറപ്പുളവാക്കുന്ന മറ്റൊരു പരാമര്‍ശം കൂടി. 125 കോടി ജനങ്ങളാണ് നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതെന്ന് നിരുപം മറന്നുകാണും. അവരാരും പഠിക്കാത്തവരല്ല. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ജനം 2019ല്‍ മറുപടി നല്‍കും’ ഷൈന ട്വീറ്റ് ചെയ്തു.