കൊച്ചി: ശത്രു സേനകളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളുടെ (ആന്റി സബ്മറീന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ്സ്) നിര്‍മാണത്തിനു കൊച്ചി ഷിപ്യാഡില്‍ തുടക്കം. നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭ ഘട്ടമായ സ്റ്റീല്‍ പ്ലേറ്റ് കട്ടിങിനാണ് തുടക്കം കുറിച്ചത്. പ്ലേറ്റ് കട്ടിങ് ചടങ്ങില്‍ നാവിക സേനാ സഹമേധാവി വൈസ് അഡ്മിറല്‍ ജി. അശോക് കുമാര്‍ കൊച്ചി ഷിപ്യാഡ് സിഎംഡി മധു എസ്.നായര്‍, വൈസ് അഡ്മിറല്‍ എസ്.ആര്.ശര്‍മ തുടങ്ങിയവരും പങ്കെടുത്തു.
തദ്ദേശീയമായിട്ടാണ് അന്തര്‍വാഹിനി നശീകരണ കപ്പലുകളുടെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. അതേസമയം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാകും കപ്പല്‍ പ്രവര്‍ത്തിക്കുക. ശത്രു സേനകളുടെ അന്തര്‍വാഹിനികളുടെയും മറ്റും കണ്ണില്‍പ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഇവയിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കുള്ള പിന്തുണ എന്ന നിലയ്ക്ക് നിര്‍മാണ ഘടകങ്ങളുടെ സിംഹഭാഗവും ഇന്ത്യന്‍ കമ്പനികളില്‍ നിന്നും സംഭരിക്കും. ഏഴര വര്‍ഷത്തിനകം കപ്പലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.