ചെന്നൈ: വിവാഹം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. ചെന്നൈ മിഞ്ചുർ സ്വദേശി നീതിവാസൻ(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം. ഇരുപതോളം ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സന്ധ്യയുടെ കരച്ചിൽ കേട്ട് എത്തിയ ബന്ധുക്കൾ മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന സന്ധ്യയെയാണ് കണ്ടത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. എന്നാൽ നീതിവാസനെ മുറിയിൽ കണ്ടില്ല. ഉടൻതന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തിൽ നീതിവാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം എന്തെന്ന വ്യക്തമല്ല. അന്വേഷണം തുടരുകയാന്നെ് പൊലീസ് വ്യക്തമാക്കി