മണ്ഡ്യ: കര്‍ണാടകയില്‍ മുത്തശ്ശി പത്തുവയസുകാരനെ പുഴയിലെറിഞ്ഞ് കൊന്നു. കര്‍ണാടകത്തിലെ മണ്ഡ്യയിലാണ് സംഭവം. മകള്‍ പുനര്‍വിവാഹം ചെയ്തതിലുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകളുടെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് പത്തുവയസുകാരനായ പ്രജ്വല്‍. ഭര്‍ത്താവിന്റെ മരണ ശേഷം മകള്‍ പത്തുവയസുകാരനെ തന്റെ മാതാവിന്റെ അടുത്താക്കിയ ശേഷം പുനര്‍വിവാഹം ചെയ്ത മംഗളൂരുവിലേക്ക് പോയിരുന്നു.
കഴിഞ്ഞ നാലുമാസമായി മുത്തശ്ശി ശാന്തമ്മയ്ക്കൊപ്പമാണ് പ്രജ്വല്‍ താമസിച്ചിരുന്നത്. മറ്റൊരാളെ വിവാഹ ചെയ്ത പോയ മകളെ പല തവണ തിരികെ വിളിച്ചെങ്കിലും മകള്‍ വന്നില്ല. മകള്‍ വരാന്‍ കൂട്ടാക്കിലെങ്കില് പത്തുവയസുകാരനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെങ്കിലും മകള്‍ വന്നില്ല. ഇതോടെയാണ് പ്രജ്വലിനെ കൊലപ്പെടുത്താന്‍ ശാന്തമ്മ തീരുമാനിച്ചത്.
അതേസമയം വരുന്ന മാസം മകനെ കാണാന്‍ വരുമെന്ന് മകള്‍ അറിയിച്ചിരുന്നു. എന്നാല്‍ മകള്‍ വരുന്നതിന് മുന്‍പ് തന്നെ മുത്തശ്ശി കൊച്ചുമകനെ കൊലപ്പെടുത്തുകയായിരുന്നു. കൊച്ചുമകനെ കൊലപ്പെടുത്തിയ ശേഷം പോലീസ് സേ്റ്റഷനിലെത്തി ശാന്തമ്മ കുറ്റം സമ്മതിക്കുികയായിരുന്നു.