മുംബൈ: മുംബൈയില്‍ ട്യൂഷന് അധ്യാപികയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 12 കാരനെ കസ്റ്റഡിയിലെടുത്തു. മുംബൈ ശിവജിനഘറിലാണ് സംഭവം. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് 12 കാരന് അധ്യാപികയെ കത്തി കൊണ്ട് കുട്ടിയത്.
30 കാരിയായ അധ്യപിക സ്വന്തം വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടത്. 12 കാരന്റെ അമ്മ ട്യൂഷന് അധ്യാപികയോട് പണം കടമായി ചോദിച്ചു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി.
ഇതിനിടെ 12 കാരന് അധ്യാപികയെ കത്തി കൊണ്ടു കുത്തുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.