മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന് കീഴടങ്ങി. സ്കൂളിലെ താല്‍ക്കാലിക അധ്യാപകനായ അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ തേഞ്ഞിപ്പാലം പോലീസാണ് കേസെടുത്തത്. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇയാളെ സ്കൂള്‍ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കീഴടങ്ങല്‍. കുട്ടി കുറച്ച് നാളായി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്കാനിങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണി ആണെന്ന് അറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പാലം പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി പീഡന വിവരം പറയുകയായിരുന്നു. അതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തി. ഇയാള്‍ കുറ്റം സമ്മതിച്ചു. താന്‍ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച കുട്ടിയെ രണ്ടര മാസം മുമ്പ് പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
മസൂദിന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ വെച്ചായിരുന്നു ഇയാള്‍ പീഡനം നടത്തിയത്. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍നിന്ന് പിന്തിരിപ്പിക്കാന് വലിയ സമ്മര്‍ദ്ദം നടക്കുന്നുവെന്നും സൂചനയുണ്ടായിരുന്നു.