മുംബൈ: മുംബൈയില്‍ സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വയോധികന് പിടിയില്‍. മുംബൈ സ്വദേശി രാജന് അഗര്‍വാള്‍ (65) ആണ് പിടിയിലായത്. മുംബൈ അന്ധേരിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അന്ധേരി സ്റ്റേഷനിലേക്ക് അരുണ്‍ അഗര്‍വാള്‍ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്.
മഴയായതിനാല്‍ വണ്ടികളൊന്നും കിട്ടാതെ നില്കുകയാണെന്ന് കരുതിയാണ് ഇയാള്‍ക്ക് യുവതി ലിഫ്റ്റ് കൊടുത്തത്. അതേസമയം യാത്രക്കിടെ വയോധികന് 22 കാരിയായ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഉടന്‍ യുവതി സ്കൂട്ടര്‍ നിര്‍ത്തി ബഹളം വെച്ചതോടെ അരുണ്‍ സ്കൂട്ടറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ യുവതിയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.