കോഴിക്കോട്: കോഴിക്കോടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയരികില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ സജീഷ് പെണ്‍കുട്ടിയോട് വഴിയരികില്‍ നിന്ന് സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരിലാണ് സംഭവം. വീട്ടിലെത്തി പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ മായനാട് സ്വദേശി സജീഷാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.