ചേര്‍ത്തല: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും മൂലം ചേര്‍ത്തല അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപത്താണ് മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. കടല്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെയാണ് അടിയൊഴുക്കില്‍ പെട്ട് തീരത്തെത്തിയതാകാം എന്നാണ് കരുതുന്നത്.
തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡത്തിന് ഏകദേശം 10 വയസോളം പ്രായവും രണ്ടാഴ്ച്ചത്തെ പഴക്കം ഉള്ളതായി അധികൃതര്‍ വ്യക്തമാക്കി. 10 മീറ്ററോളം നീളവും 5 ടണ്ണില്‍ കൂടുതല്‍ ഭാരമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രായമായതിനാലോ, ഉള്‍ക്കടലില്‍ കപ്പലിന്റെ ഭാഗങ്ങള്‍ കൊണ്ടുണ്ടായ പരിക്കില്‍ തിമിംഗലം ചത്തതായിരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.