തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപ കൂടിയത്. സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി 3,210 രൂപയുമായി. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 26,120 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണ വില 26,000 രൂപ കടക്കുന്നത്.
ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 25,920 രൂപയും ഗ്രാമിന് 3240 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,443 ഡോളറാണ് ഇന്നത്തെ നിരക്ക്. ഇനിയും സ്വര്‍ണ്ണ വില കൂടാനാണ് സാധ്യത.