എതന്‍സ്: തലയ്ക്ക് തൊട്ടുമുകളിലൂടെ പറന്ന് വിമാനം ലാന്‍ഡ് ചെയ്യുന്ന കാഴ്ച കാണാന്‍ ഗ്രീസിലെ സ്കിയാതോസ് വിമാനത്താവളത്തിന് അടുത്തുള്ള ബീച്ചില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ നിരവധിയാണ്. യൂട്യൂബ് ചാനലായ കാര്ഗോസ്പോട്ടരര് പുറത്തുവിട്ട വിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ടൂറിസ്റ്റുകളുടെ തലയ്ക്ക് തൊട്ട് മുകളിലൂടെ പറന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ലാന്‍ഡ് ചെയ്യുന്നതും മതിലുകളില്‍ കയറി നിന്ന് ആളുകള്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വിമാനം തലയ്ക്ക് തൊട്ട് മുകളില്‍ എത്തുമ്പോള്‍ സെല്‍ഫി എടുക്കാനാണ് വിനോദസഞ്ചാരികളില്‍ പലരും ഇവിടേക്ക് എത്തുന്നത്.
യൂറോപ്പിലെ സെന്റ് മാര്ട്ടീന് എന്നാണ് സ്കിയാതോസ് വിമാനത്താവളം അറിയപ്പെടുന്നത്. താഴ്ന്ന ലാന്‍ഡിങ് കാരണമാണ് ഇത്തരമൊരു പേരു വരാന്‍ കാരണം. ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന ലാന്‍ഡിങ് ഉള്ള വിമാനത്താവളമാണ് കരീബിയന്‍ ദ്വീപുകളിലെ സെന്റ് മാര്ട്ടീന് വിമാനത്താവളം. ഇവിടെ വിമാനം ഇറങ്ങുന്നതും പുറപ്പെടുന്നതും റോഡിനോടും ബീച്ചിനോടും ചേര്‍ന്നുള്ള റണ്‍വേയിലൂടെയാണ്.