കൊച്ചി: കാനയില്‍ വീണു പരിക്കേറ്റ പോളിയോ ബാധിതനായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോര്‍പ്പറേഷനോട് ഹൈക്കോടതി. പോളിയോ ബാധിതനായ കൊച്ചി വടുതല സ്വദേശി റിച്ചാര്‍ഡ് മെന്‍ഡസ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സംഭവത്തില്‍ റിച്ചാര്‍ഡിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് 2015 ഡിസംബര്‍ 19ന്
തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കോര്‍പ്പറേഷനും ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിക്കാരന്റെ ശാരീരിക പരിമിതി മൂലമാണ് കാനയില്‍ വീണതെന്നായിരുന്നു കോര്‍പ്പറേഷന്റെ വാദം.
റോഡരികിലെ കാനയുടെ സ്ലാബ് കൃത്യമായി മൂടാതിരുന്നതു മൂലമാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹര്‍ജി തള്ളുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. റിച്ചാര്‍ഡിന് ചികിത്സയ്ക്ക് മാത്രം 64,000 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കോടതി വിലയിരുത്തി.