കോയമ്പത്തൂര്‍: തമിഴ്നാട് തിരുപ്പൂരില്‍ സ്വത്തുക്കളും പണവും സഹോദരിക്ക് നല്കിയ ശേഷം യുവാവും കുടുംബവും ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ചയാണ് 37കാരനായ ഗോപാലകൃഷ്ണന് തന്റെ ഇളയ സഹോദരിക്ക് 30,000 രൂപയും സ്വത്തുക്കള്‍ നല്‍കിയതിന് ശേഷം ശേഷം ആത്മഹത്യ ചെയ്തത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപകരിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ സഹോദരിക്ക് പണം നല്‍കിയത്.
സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി എത്തിയ ഗോപാലകൃഷ്ണന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. പിന്നീട് ഇയാളുടെ അച്ഛന് 70കാരനായ ദുരൈ രാജും മൂത്ത സഹോദരി സെല്വിയുെ വിഷം കഴിച്ച് മരിച്ചു. ഇയാള്‍ സഹോദരിക്ക് നല്കിയ പണം പിന്നീട് സംസ്കാര ചടങ്ങുകള്‍ക്കായി തന്നെ ഉപയോഗിച്ചു. ഇവരുടെ ആത്മഹത്യ കാരണം വ്യക്തമല്ല.