തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് അന്വേഷണം.
നാല് ബണ്ടില്‍ പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കന്റോണ്‍മെന്റ് പോലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയത്. കോളേജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു.