കൊച്ചി: കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ പിടിയില്‍. ഏലൂര്‍ സ്വദേശി യൂസഫാണ് (52) പിടിയിലായത്. ട്യൂഷ്യന് ക്ലാസ്സിനു ശേഷം രാത്രിയില്‍ വീട്ടിലേയ്ക്കു പോകാനായി ഓണ്‍ലൈന്‍ ടാക്സി വിളിച്ച പെണ്‍കുട്ടിക്കു നേരെയാണ് അതിക്രമം. കാക്കനാട് കെന്നഡിമുക്കില്‍ നിന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്.
തുടര്‍ന്ന് വഴിയില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അപമിനിക്കുകയായിരുന്നു. അതേസമയം ട്രാഫിക് ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു പോകാറുള്ളത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.