ബല്ലിയ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ പ്രസ്താവന വിവാദത്തില്‍. മുസ്ലിം മതക്കാര്‍ക്കിടയിലെ ബഹുഭാര്യാത്വത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 50 ഭാര്യമാരും 1050 മക്കളും എന്നത് ആചാരമല്ല മറിച്ച് മൃഗങ്ങളുടെ പ്രവര്‍ത്തിയാണെന്നാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന.
‘മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍, ആളുകള്‍ക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്. ഇത് ആചാരമല്ല, മറിച്ച് മൃഗങ്ങളുടെ പ്രവര്‍ത്തിയാണ്. സമൂഹത്തില്‍ രണ്ട് മുതല്‍ നാല് മക്കള്‍ വരെ മാത്രമാണ് സ്വാഭാവികം,’എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
#WATCH Surendra Singh, BJP MLA from Ballia: In Muslim religion, you know that people keep 50 wives and give birth to 1050 children. This is not a tradition but an animalistic tendency. (14.07.2019) pic.twitter.com/i3AJa9ZSxw
— ANI UP (@ANINewsUP) July 15, 2019