പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ‘ഡിയര്‍ കോമ്രേഡിലെ’പുതിയ ഗാനം പുറത്തിറങ്ങി. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം കാന്റീന് സോങ് എന്ന ടൈറ്റിലോടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പുതിയഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ജസ്റ്റിന് പ്രഭാകരന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. ‘ഡിയര്‍ കോമ്രേഡിലെ’ ഇതിന് മുമ്പ് ഇറങ്ങിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയവും രാഷ്ട്രീയവും കലാലയജീവിതവുമെല്ലാം കോര്‍ത്തിണക്കിയ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നത് രഷ്മികാ മന്ദാനയാണ്.
ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഭരത് കമ്മയാണ് ‘ഡിയര്‍ കോമ്രേഡ്’ സംവിധാനം ചെയ്യുന്നത്. മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ടാക്സിവാലക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രം ജൂലൈ 26ന് തീയേറ്ററുകളിലെത്തും.