കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ ഭാഷയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്ക്രിയര്‍ ആണോ എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലെ നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.
കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണം. 83തവണ പ്രതികള്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മെയ് 13നാണ് ദുബായിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.