ചിരി ഉണര്‍ത്തി മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചട്ടയും മുണ്ടുമണിഞ്ഞ് മാര്‍ഗം കളിയ്ക്ക് ചുവടുവയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ജിബി ജോജുവിന്റെതാണ്. തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ കഴിഞ്ഞ് 32 കൊല്ലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’
ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. പുലിമുരുകന്, ഒടിയന് എന്നിവയുടെ ഛായാഗ്രഹകനായ ഷാജിയാണ് ഈ സിനിമയ്ക്കും ക്യാമറ ചലിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.