തൃശൂര്‍: തൃശൂര്‍ പൂരത്തന് പൊതുവെ സ്ത്രീകള്‍ എത്തുന്നത് കുറവാണ്. പുരുഷന്മാര് ഒഴുകിയെത്തുന്നതിനാല്‍ തിരക്കും മറ്റ് അക്രമങ്ങളുണ്ടാകുമെന്ന പേടിയുമാണ് പല സ്ത്രീകളെയും പൂരനഗരിയില്‍ വരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പൂരമടക്കമുളള കാര്യങ്ങളിലെ സ്ത്രീ വിവേചനത്തെ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സിനമാതാരം റിമാ കല്ലിങ്കല്‍. തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്നും ആണുങ്ങള് മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിക്കുന്നു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിമ തുറന്നടിച്ചത്. താനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന്. ഇത് വലിയ കഷ്ടമാണ്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള് മാത്രമല്ല വരുന്നത്. ആണുങ്ങളും പെണ്ണുങ്ങളും എത്താറുണ്ടെന്നും റിമ പറയുന്നു.
അതുപോലെ നമുക്കിവിടെയും തുടങ്ങാം. പക്ഷേ തിരക്കാണ് ഇവിടുത്തെ പ്രധാന പ്രശ്നമെന്നും റിമ ചൂണ്ടിക്കാട്ടി. എങ്കിലും ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം. അപ്പോള്‍ മാത്രമാണ് ഒരുമയുണ്ടാകുക. ആഘോഷങ്ങള്‍ക്ക് ആണുങ്ങള് മാത്രം പോയിട്ടെന്താ കാര്യമെന്നും താരം ചോദിക്കുന്നു.
ആഘോഷത്തില്‍ എല്ലാവരും ഒന്നിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യം ഇവിടെ നടക്കുന്നില്ല. തൃശൂര്‍ പൂരത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ആണുങ്ങള് മാത്രമാണ് വരുന്നതെന്നും റിമ പറഞ്ഞു. പൂരം കാണാന്‍ ഒഴുകിയെത്തുന്ന പുരുഷന്മാരുടെ തിരക്ക് കാരണമാണ് പല സ്ത്രീകളെയും പൂരനഗരിയില്‍ എത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കൂടാതെ സുരക്ഷാകാര്യത്തിലുള്ള ആശങ്കയും ഇവരെ പൂരം കാണാന്‍ വരുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. റിമാ കല്ലിങ്കല്‍ ഇതാദ്യമായല്ല സ്ത്രീ വിവേചനത്തെക്കുറിച്ച് പറയുന്നത്. പലമേഖലകളിലുമുള്ള സ്ത്രീവിവേചനം ചൂണ്ടിക്കാട്ടി താരം ഇതിന് മുമ്പും രംഗത്തെത്തിയിട്ടുണ്ട്.