കൊച്ചി: കെഎം മാണിയുടെ വേര്‍പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമല്ല, ആത്മവിശ്വാസം തന്ന നേതാവായിരുന്നു മാണിയെന്നും തങ്ങള്‍ തമ്മിലുണ്ടായിരുന്നത് വളരെ നീണ്ട കാലത്തെ വ്യക്തി ബന്ധവും പാര്‍ട്ടി ബന്ധവുമാണെന്നും മാണിയുടെ വിയോഗത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കെഎം മാണി ഇന്ന് വൈകിട്ട് 4.57നാണ് നമ്മെ വിട്ട് പിരിഞ്ഞത്.
അതേസമയം, കെഎം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മാണിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.