സംസ്ഥാനത്ത് ഒന്നടങ്കം ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വൈറസിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം ചര്‍ച്ചാവിഷയമാണ്. വൈറസിലെ രേവതിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍ ഒന്നടങ്കം.
ആരോഗ്യ മന്ത്രിയായാണ് രേവതി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ ആരോഗ്യമന്ത്രിയായ കെകെ ഷൈലജ ടീച്ചര്‍ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് രേവതിയുടെ ലുക്ക്. എന്തായാലും ശക്തമായ കഥാപാത്രമാണ് രേവതി ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന വൈറസില്‍ പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സെന്തില്‍ കൃഷ്ണ, റഹ്മാന്, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. വൈറസിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍ ഒന്നടങ്കം.