കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ മാറ്റം തുടരുന്നു. ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഒരു ലിറ്റര്‍ ഡീസലിന് 10 പൈസയാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയും ഇന്നലെ കുറഞ്ഞിരുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് 74 രൂപ 82 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 69 രൂപ 94 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.15 രൂപ, 71.29 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75.14 രൂപയും ഡീസലിന് 70.27 രൂപയുമാണ് വില.