മലപ്പുറം: കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് വരുന്നു. പിഎംആര്‍ പെട്രോള്‍ പമ്പ് ഉടമ പിഎം അലവി ഹാജിയുടെ ലൈസന്‍സിലാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് യാഥാര്‍ത്ഥ്യമാകുന്നത്. ഏറെ സുരക്ഷാ സംവിധാനങ്ങുമായി നിരത്തിലിറങ്ങുന്ന പമ്പ് പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി സാധ്യമാക്കുന്നത്.
ഇതിനായി 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തി. ടാറ്റയുടെ അള്‍ട്ര 0104 ടാങ്കര്‍ ലോറിയാണ് ഉപയോഗിക്കുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനെ നീയന്ത്രിക്കാനാകും. ഓണ്‍ലൈന്‍ വഴിയാണ് പമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ആപ്പ് വഴിയായിരിക്കും ഇന്ധനത്തിന്റെ വില്‍പ്പന നടക്കുന്നത്. പണം ഓണ്‍ലൈന്‍ ആയും അടക്കാന്‍ സാധിക്കും.