96-ല്‍ ജാനുവായി എത്തി ഏവരുടേയും മനം കവര്‍ന്ന നടിയാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ. ഇപ്പോള്‍ തരംഗമായിരിക്കുകയാണ് തൃഷയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറ്റുനോക്കി നില്ക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രം. കാളിദാസ് തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ഇത് ഒരു പുരസ്കാര ചടങ്ങിനിടെ അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ കാളിദാസ് അറിയാതെ പകര്‍ത്തിയ ചിത്രമാണ്. എന്നാല്‍ സംഭവം വൈറലായി. വിപിനന് വിത്ത് ജാനു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്.
ആരാധകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തിന് ട്രോളുമായി എത്തി. ഐശ്വര്യ ലക്ഷ്മിയുടെ കമന്റ് ശെടാ വിപിനാ എന്നായിരുന്നു. വിജയ് യേശുദാസ്, ഇഷ തല്‍വാര്‍, ഗൗതമി നായര്‍ തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
കാളിദാസിന്റെ പുതിയ ചിത്രം മിഥുന് മാനുവല്‍ തോമസ് സംവിധാനം ഒരുക്കിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ്. വിപിനന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാളിദാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്.