തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംങ് തട്ടിപ്പ്. പേയാട് സ്വദേശി ജയകുമാരന്‍ നായരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പലപ്പോഴായി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 12 പ്രാവശ്യം ബാങ്ക് അക്കൗണ്ടില്‍ നിന്നും ജയകുമാരന്‍ നായരുടെ പണം പിന്‍വലിച്ചുവെന്നാണ് പരാതി. ആകെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് അഞ്ചു ലക്ഷം രൂപയാണ്. എന്നാല്‍ ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിന്റെ ചെക്ക് ഒരാള്‍ക്ക് നല്കി.
എന്നാല്‍ ചെക്ക് നല്കിയ ആള് പണം പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു. സംശയം തോന്നിപ്പോള് എസ്ബിഐ ശാഖയില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി പണം പിന്‍വലിച്ച വിവരം ജയകുമാരന്‍ നായര്‍ അറിയുന്നത്. ബീഹാറില്‍ നിന്ന് പലപ്പോഴായി പണം പിന്‍വലിച്ചതായാണ് കാണാന്‍ കഴിയുന്നത്.